SignIn
Kerala Kaumudi Online
Saturday, 12 September 2026 3.11 AM IST

സംവരണപട്ടിക പുതുക്കൽ: വകുപ്പ് ഡയറക്ടർ ഹാജരാകണം

aa

കൊച്ചി: പിന്നാക്ക സമുദായങ്ങളുടെ സംവരണപ്പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ ഹർജിയിൽ സംസ്ഥാന പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. നടപടികളുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലം കോടതി നേരത്തേ നൽകിയ നിർദ്ദേശം പാലിച്ചുകൊണ്ടുള്ളതല്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. പിന്നാക്കവിഭാഗ വികസന ഡയറക്ടറും പിന്നാക്കവിഭാഗ കമ്മിഷൻ സെക്രട്ടറിയും സമർപ്പിക്കുന്ന സത്യവാങ്മൂമൂലങ്ങൾ കേന്ദ്ര സർക്കാർ പ്രതിനിധിയായ അഡീ. സോളിസിറ്റർ ജനറലിന് കൈമാറാനും നിർദ്ദേശിച്ചു.

ഹർജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.

പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് മുഴുവൻ സംവരണാനുകൂല്യം ലഭിക്കും വിധം സംവരണ പട്ടിക പുതുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് 2010ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയാണ് പരിഗണനയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA