
കോഴിക്കോട്: ഡി.ജി.പിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടും അഴിമതി നിരോധന നിയമ പ്രകാരം പിണറായി വിജയനും മറ്റുമെതിരെ യു.ഡി.എഫ് സർക്കാർ കേസെടുക്കാത്തത് ഒത്തുകളിയാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേസെടുത്താൽ യു.ഡി.എഫ് നേതാക്കളിലേക്കും അന്വേഷണമെത്തുമെന്ന ഭയാശങ്കയാണ് കാരണം. മാസപ്പടി കേസിൽ രണ്ട് മുന്നണികൾക്കും തുല്യ പങ്കുണ്ട്. പിണറായി വിജയനെ രക്ഷിക്കാൻ ലീഗും കുഞ്ഞാലിക്കുട്ടിയും വെെകാതെ രംഗത്തെത്തുമെന്നാണ് താൻ കരുതുന്നത്
കേസെടുക്കാൻ നിയമോപദേശം തേടേണ്ടതില്ല. സ്ഥലത്തില്ലാത്ത ആഭ്യന്തര മന്ത്രിയെ കാക്കേണ്ടതുമില്ല. വിഷയം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ കേസുകൾ അവസാനിപ്പിക്കുകയും ഒത്തുതീർപ്പാക്കുകയും ചെയ്യാറുണ്ട്. വി.ഡി. സതീശനെതിരായ പുനർജനി കേസ്
ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |