തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് നാളെ അവധി.
വയനാട്
ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 2) ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ അവധി നൽകാവുന്നതാണെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി തുടരും.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ആഗസ്റ്റ് 2, ഞായർ) എല്ലാ മദ്രസകളും സൺഡേ സ്കൂളുകളും മറ്റ് മതബോധനക്ലാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂർണമായി അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കുട്ടികൾക്കായി നടത്തുന്ന ഓഫ്‌ലൈൻ പഠന പരിശീലന ക്ലാസുകളും അനുവദിക്കില്ല . എന്നാൽ ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണം ബാധകമല്ല. നിർദ്ദേശങ്ങൾ ലംഘിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 വകുപ്പ് പ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറം
മലപ്പുറം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് രണ്ട്) ജില്ലാ കളക്ടർ ഡോ. വിനയ്‌ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 2, ഞായർ) മദ്രസകൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടയം
മലയോര മേഖകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയി? ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 2 ഞായർ ) ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.
മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |