SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.45 AM IST

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് :പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷം

a

തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിന് പിന്നിൽ അഴിമതി താൽപര്യം സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുൻ ധന മന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതു സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിയമസഭാ പ്രസംഗം സഭാ ടിവിയിലും രേഖയിലും നിന്ന് നീക്കം ചെയ്തത് സഭയുടെ ചരിത്രത്തിലില്ലാത്തതാണ്.അഭിപ്രായം പറയാൻ പോലും സമ്മതിക്കാത്ത സർക്കാർ നിലപാട് സംശയകരമാണ്. പ്രസംഗം നീക്കം ചെയ്താൽ അഴിമതി ഇല്ലാതാകുന്നില്ല. ജനങ്ങൾക്ക് എല്ലാമറിയാം. വീര്യം കുറഞ്ഞ

മദ്യത്തിന് നികുതി കുറച്ച് അത് വ്യാപിപ്പിക്കാൻ നടന്ന യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആശങ്കാജനകമാണെന്ന് ഭരണപക്ഷത്തുള്ളവരും പറയുന്നു. എന്നിട്ടും ഇളവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

എൽഡിഎഫ് സർക്കാരിൻ്റെ സമയത്ത് മൂന്നു വർഷം ഈ ഫയൽ നീങ്ങിയില്ല. യുഡിഎഫ് സർക്കാർ വന്ന് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകി.മന്ത്രിസഭ അറിയാതെയാണ് മുഖ്യമന്ത്രി ഈ നീക്കം നടത്തിയത്. സഭാ രേഖകളിൽ

നിന്ന് നീക്കിയാലും അതേ ചോദ്യം ജനങ്ങളുടെ മുന്നിൽ പ്രതിപക്ഷം അവതരിപ്പിക്കുമെന്ന് കെ.രാജൻ (സി.പി.ഐ) പറഞ്ഞു.

പി .കെ .പ്രവീണും (ആർ.ജെ.ഡി ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA