
തിരുവനന്തപുരം: നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽ മേഖലയിൽ നേരിട്ടുള്ള അനുഭവപരിചയവും ലഭ്യമാക്കുന്നതിന് പെയ്ഡ് അപ്രന്റീസ്ഷിപ്പിന് കേരള സർവകലാശാല അവസരമൊരുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്റാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗുമായി സഹകരിച്ചാണ് നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം നടപ്പാക്കുന്നത്.
നാലുവർഷ ബിരുദത്തിന്റെ ആറാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ആറുമാസത്തെ അപ്രന്റീസ്ഷിപ്പ്. ആദ്യഘട്ടത്തിൽ സർവകലാശാല പഠനവകുപ്പുകളിൽ പദ്ധതി നടപ്പാക്കും. പിന്നീട് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കും.
ബി.എ, ബി.എസ്സി, ബികോം, എൻജിനിയറിംഗ് കോഴ്സുകൾ പഠിക്കുന്നവർക്ക് ഓൺലൈൻ പോർട്ടലിലൂടെ വിവിധ കമ്പനികൾ,വ്യവസായ,വിദ്യാഭ്യാസ,സർക്കാർ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പിന് അവസരം ലഭുക്കും. പ്രതിമാസ സ്റ്റൈപ്പന്റ് ലഭ്യമാക്കും. ബിരുദധാരികൾക്ക് പ്രതിമാസം 12,300യും ഡിപ്ലോമ അപ്രന്റീസുകൾക്ക് 10,900യും വൊക്കേഷണൽ ബിരുദ അപ്രന്റീസുകൾക്ക് 9,600 രൂപയുമാണ് സ്റ്റൈപ്പന്റ്. സ്റ്രൈപ്പന്റിന്റെ 50 ശതമാനം പരിശീലനം നൽകുന്ന സ്ഥാപനം വഹിക്കും. ബാക്കി 50 ശതമാനം കേന്ദ്രസർക്കാർ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നൽകും. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള അനുഭവാധിഷ്ഠിത പഠനം, നൈപുണ്യ വികസനം, തൊഴിൽ സജ്ജരാക്കൽ എന്നിവയ്ക്ക് ഇത് വഴിയൊരുക്കും. അക്കാഡമിക് കൗൺസിലിന്റെ അംഗീകാരത്തോടെ ധാരണാപത്രം ഒപ്പിsടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |