SignIn
Kerala Kaumudi Online
Saturday, 01 August 2026 12.57 AM IST

ലോട്ടറിക്കാർക്ക് ഓണം ബത്തയിൽ 1000രൂപയുടെ വർദ്ധന

l

തിരുവനന്തപുരം: ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർദ്ധന. ഇതോടെ ഓണം ഉത്സവ ബത്തയായി ഏജന്റുമാർക്ക് 8500,പെൻഷൻകാർക്ക് 3750രൂപയും ലഭിക്കും. ഇതിനായി ഇന്നലെ 26.47കോടിരൂപ സർക്കാർ അനുവദിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഇതിന്റെ പ്രയോജനമുണ്ടാകും. ഇതാദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർദ്ധിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA