SignIn
Kerala Kaumudi Online
Thursday, 02 July 2026 3.59 AM IST

വീര്യം കുറഞ്ഞ മദ്യം ബില്ലിലായി,​ നികുതി നിരക്ക് നിയമസഭ അംഗീകരിച്ചു

READ ENGLISH VERSION
liquor

തിരുവനന്തപുരം: വിവാദങ്ങൾക്ക് തത്കാലം വിട. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. ഭരണമുന്നണിയിലെ ആശങ്ക തടയാൻ ധനബില്ലിലെ മൂന്നും അഞ്ചും വകുപ്പുകളിൽ മദ്യത്തിന്റെ നികുതിനിരക്ക് നടപ്പാക്കാൻ പ്രത്യേക വിജ്ഞാപനം ഇറക്കണമെന്ന വ്യവസ്ഥ എഴുതിച്ചേർത്തു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിനു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ നികുതിയാണ് കേരളത്തിൽ നിശ്ചയിച്ചതെന്ന് ഇതുസംബന്ധിച്ച ചർച്ചകൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്. അവിടെ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ചചെയ്യാം. വിൽക്കേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചാൽ വിൽക്കില്ല. മറിച്ച് വിൽക്കാനാണ് തീരുമാനമെങ്കിൽ അപ്പോൾ ചുമത്തേണ്ട നികുതി നിശ്ചയിക്കുക മാത്രമാണ് ധനബില്ലിലും ബഡ്ജറ്റിലും ചെയ്തിരിക്കുന്നത്.

വില്പ‌നയ്ക്കുള്ള നടപടിക്രമങ്ങൾ എക്‌സൈസ് വകുപ്പിന്റെയും ബെവ്‌കോയുടെയും നിയന്ത്രണത്തിലാണ്. യു.ഡി.എഫ് അനുമതിയോടെ സർക്കാർ തീരുമാനിച്ച് എക്സൈസ് വകുപ്പും ബിവറേജസ് കോർപറേഷനും ഉത്തരവിറക്കിയാൽ മാത്രമായിരിക്കും ഈ നികുതിനിരക്കിൽ കച്ചവടം നടക്കുക.


വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണ്. ബഡ്ജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യു.ഡി.എഫിലെ വിമർശകരെയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല ഇത്. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതിനിർദ്ദേശം ബഡ്ജറ്റിൽ ഉള്ളതാണ്. ബഡ്ജറ്റിലെ നികുതി നിർദ്ദേശം ധനബില്ലിൽ വരുമെന്ന് അറിയാത്തയാളാണോ 10 വർഷം കേരളം ഭരിച്ച പിണറായി വിജയനെന്നും വി.ഡി.സതീശൻ ചോദിച്ചു. ഇത് ധനബില്ലിൽ ഒളിച്ച് കടത്തിയതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ സഭയിൽ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കും എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് ഫയലിൽ എഴുതിവച്ചിരുന്നതെന്നും പരിഹസിച്ചു. ഭൂമിയുടെ ന്യായവില പരിഷ്കരണം, സ്വകാര്യയാത്രാവാഹനങ്ങളുടെ നികുതി പകുതിയാക്കി കുറയ്ക്കൽ തുടങ്ങി ബഡ്ജറ്റിലെ മറ്റ് നിർദ്ദേശങ്ങളും ധനബില്ലിലുണ്ട്.

100​ ​ദി​നം,​ 541​ ​പ​ദ്ധ​തി​ക​ൾ,
കൗ​ണ്ട് ​ഡൗ​ൺ​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ 100​ ​ദി​വ​സം​കൊ​ണ്ട് 541​ ​പ്രോ​ജ​ക്ടു​ക​ൾ​ ​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ചു.​ ​വി​വി​ധ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളി​ൽ​ ​നി​ന്ന് ​വ​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​പ​ദ്ധ​തി​ക​ളാ​ണ് ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​ക​രി​ച്ച​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
100​ ​ദി​വ​സ​ത്തെ​ ​അ​ഞ്ചാ​ക്കി​ ​തി​രി​ച്ച് ​ഓ​രോ​ 20​ ​ദി​വ​സം​ ​കൂ​ടു​മ്പോ​ഴും​ ​ഈ​ ​പ​ദ്ധ​തി​ ​എ​വി​ടെ​വ​രെ​ ​എ​ത്തി​ ​എ​ന്ന് ​വി​ശ​ക​ല​നം​ ​ചെ​യ്യും.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​ആ​ധു​നി​ക​ ​ടെ​ക്‌​നോ​ള​ജി​യു​ടെ​ ​പി​ൻ​ബ​ല​ത്തോ​ടു​കൂ​ടി​യാ​ണ് ​വി​ശ​ക​ല​നം.​ 10​ ​കൊ​ല്ല​വും​ 15​ ​കൊ​ല്ല​വും​ ​വൈ​കി​ ​പ്രോ​ജ​ക്ട് ​ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​നി​കു​തി​പ്പ​ണം​ ​ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ​ക​ണ​ക്കി​ല്ല.​ ​അ​തി​നു​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA