SignIn
Kerala Kaumudi Online
Friday, 30 October 2026 1.04 AM IST

എതിർപ്പിനിടെ സഭ കടന്ന് സരൾ ബിൽ  കരാള ബില്ലെന്ന് ജി.സുധാകരൻ

industry

തിരുവനന്തപുരം: ഭരണപക്ഷത്തു നിന്നുൾപ്പെടെ എതിർപ്പ് നേരിട്ടാണ് സരൾ കേരളം ബിൽ സഭ കടന്നത്. ഗവർണർ അംഗീകരിക്കുന്നതോടെ നിയമമാകും. വ്യവസായ ഭൂമിക്ക് അനുമതിക്കായി വിവിധ വകുപ്പുകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. നെൽവയൽ, തണ്ണീർത്തടം ഉൾപ്പെടെ വരുന്നതിലാണ് പ്രധാനമായും എതിർപ്പുയർന്നത്.

ഭരണപക്ഷത്തു നിന്ന് ജി.സുധാകരനും സജീവ് ജോസഫും വ്യവസ്ഥകളിൽ ഭേദഗതി നിർദ്ദേശിച്ചു. സുധാകൻ രണ്ടുതവണയും സജീവ് ജോസഫ് ഒരുതവണയും എതിർപ്പ് അറിയിച്ചു. രണ്ടും തള്ളി. പ്രതിപക്ഷം ഭേദഗതികളിൽ ഒൻപത് തവണ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 33 വകുപ്പുകളിൽ 1827 ഭേദഗതികളാണ് വന്നത്.


പരിസ്ഥിതിക്ക് ഒരുദോഷവും സരൾ മൂലമുണ്ടാകില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി വി.ഡി.സതീശനും ആവർത്തിച്ച് അറിയിച്ചു. മുൻ സർക്കാർ കെ- സ്വിഫ്റ്റ് നടപ്പാക്കിയതോടെ കേരളം ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ രാജ്യത്ത് ഒന്നാമതെത്തി. അതിന്റെ നേട്ടം കൈവശപ്പെടുത്താനാണീ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യവസായ അപേക്ഷകളിൽ സുതാര്യതയ്ക്കാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.

സരളമെന്ന് തോന്നാമെങ്കിലും കരാളമാണ് ബില്ലെന്ന് ജി.സുധാകരൻ പറഞ്ഞു. ബിൽ നടപ്പാക്കുന്നതോടെ നെൽവയലുകളും തണ്ണീർത്തടങ്ങളും വനമേഖലയും കുറയും. കുട്ടനാടിനേയും കോട്ടയത്തേയും പ്രതികൂലമായി ബാധിക്കും. നിയമ വിദഗ്ദ്ധനാണെങ്കിലും മുഖ്യമന്ത്രി ഈ നിയമം ശരിക്ക് പഠിച്ചിട്ടില്ലെന്നും ജി.സുധാകരൻ പറഞ്ഞു.

സുധാകരന്റെ ആശങ്കയോട് സ്പീക്കർ തിരുവഞ്ചൂരും അനുഭാവം കാട്ടി. നെൽവയൽ സംരക്ഷണം എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ജി.സുധാകരനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേത്തിന്റെ വാദത്തോട് യോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

ജി.സുധാകരന്റെ ആശങ്ക വെറും നരേറ്റീവ് മാത്രമാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ആലപ്പുഴയിൽ എയിംസ് നിർമ്മിക്കാൻ മണക്കാട് പാടശേഖരം നികത്തണമെന്ന് ശ്രദ്ധക്ഷണിക്കൽ കൊണ്ടുവന്നയാളാണ് ജി.സുധാകരനെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

സം​രം​ഭ​ക​രേ​ ​വ​രൂ,
ന​ട​പ​ടി​ക​ൾ​ ​സ​ര​ളം

​ ​ബി​ൽ​ ​പാ​സാ​ക്കി​ ​സഭ
​ ​കെ​-​ ​സ്വി​ഫ്റ്റി​ന് ​പ​ക​രം

പി.​എ​ച്ച്.​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യം​ ​തു​ട​ങ്ങാ​ൻ​ ​എ​ളു​പ്പ​ത്തി​ൽ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​ന് ​സ​ര​ൾ​ ​വ​രു​ന്നു.​ ​'​സ​ര​ൾ​ ​കേ​ര​ളം​ ​ബി​ൽ​ 2026​'​ ​നി​യ​മ​സ​ഭ​ ​ഇ​ന്ന​ലെ​ ​പാ​സാ​ക്കി.​ ​പു​തി​യ​ ​നി​യ​മ​ത്തി​ലൂ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​കൂ​ടു​ത​ൽ​ ​വ്യ​വ​സാ​യ​ ​സൗ​ഹൃ​മാ​ക്കു​മെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​റ​പ്പ്.​ ​'​ഒ​രു​ ​സം​സ്ഥാ​നം,​ഒ​രു​ ​അ​നു​മ​തി,​ ​ഒ​രു​ ​രേ​ഖ​"​ ​എ​ന്ന​താ​ണ് ​അ​ടി​സ്ഥാ​നം.
വ്യ​വ​സാ​യാ​നു​മ​തി​ ​കി​ട്ടാ​ൻ​ ​കു​റ​ഞ്ഞ​ത് ​ഇ​രു​പ​ത് ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സ് ​ക​യ​റി​യി​റ​ങ്ങേ​ണ്ട​ ​ദു​ര​വ​സ്ഥ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​കെ​-​സ്വി​ഫ്റ്റ് ​കൊ​ണ്ടു​വ​ന്നി​രി​ന്നു.​ ​പ​ക്ഷേ,​ ​പ്ര​തീ​ക്ഷി​ച്ച​ ​പോ​ലെ​ ​വി​ജ​യി​ച്ചി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​സ​ര​ൾ​ ​കേ​ര​ളം​ ​കൊ​ണ്ടു​വ​ന്ന​ത്.

കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ​ ​ഡി​ജി​റ്റ​ൽ​ ​പ്ലാ​റ്റ്‌​ഫോ​മാ​യി​രു​ന്നു​ ​കെ​-​സ്വി​ഫ്റ്റ്.​ ​അ​പേ​ക്ഷ​ക​ന് ​ഇ​രു​പ​തി​ല​ധി​കം​ ​വ​കു​പ്പു​ക​ളു​ടെ​ ​ക്ലി​യ​റ​ൻ​സ് ​ഈ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​എ​ന്ന​താ​യി​രു​ന്നു​ ​വാ​ഗ്ദാ​നം.​ ​അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ​ ​താ​ത്കാ​ലി​ക​ ​അ​നു​മ​തി.​ ​ഫീ​സു​ക​ൾ​ ​ഒ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്കാം.​ ​പ​ക്ഷേ,​ ​കെ​-​സ്വി​ഫ്റ്റ് ​ന​ൽ​കി​യ​ ​'​ത​ത്വ​ത്തി​ലു​ള്ള​ ​അ​നു​മ​തി​യി​ൽ​'​ ​വി​ശ്വ​സി​ച്ച് ​സം​രം​ഭ​ത്തി​നി​റ​ങ്ങി​യ​ ​പ​ല​രും​ ​വെ​ട്ടി​ലാ​യി.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​(​ഫ​യ​ർ​ ​ഫോ​ഴ്സ്,​ ​ലേ​ബ​ർ,​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ്...​)​ ​ക​ടു​ത്ത​ ​പ​രി​ശോ​ധ​ന​ളി​ൽ​ ​വ്യ​വ​സാ​യ​ ​സ്വ​പ്നം​ ​കു​ടു​ങ്ങി.​ ​പോ​ർ​ട്ട​ലി​നാ​ക​ട്ടെ​ ​എ​ന്നും​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റും.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഫീ​ൽ​ഡ് ​ത​ല​ ​പ​രി​ശോ​ധ​ന​ക​ളും​ ​ഇ​ഴ​ഞ്ഞ​താ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​ഴ​യ​പ​ടി​യാ​യി.​ ​സ​ര​ളി​ന് ​ഈ​ ​ഗ​തി​ ​വ​ര​രു​തേ​യെ​ന്ന് ​സം​രം​ഭ​ക​രാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ​ ​പ്രാ​ർ​ത്ഥ​ന.

സ​ര​ൾ​ ​ഏ​ക​ജാ​ല​കം
1​ ​എ​ല്ലാ​ ​അ​നു​മ​തി​യും​ ​ഒ​രൊ​റ്റ​ ​വി​ൻ​ഡോ​യി​ലൂ​ടെ​ ​ന​ൽ​കാ​ൻ​ ​സിം​ഗി​ൾ​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​അ​തോ​റി​റ്റി.
അ​ന്തി​മാ​നു​മ​തി​യാ​യ​ ​'​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എ​ന്റ​ർ​പ്രൈ​സ് ​ക്ലി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്'​ ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കും

2​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ൾ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കി​ ​പ​ര​മാ​വ​ധി​ 75​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​നി​ർ​ബ​ന്ധി​ത​ ​അ​നു​മ​തി​ക​ൾ​ ​ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന് ​ബി​ൽ​ ​വ്യ​വ​സ്ഥ​ ​ചെ​യ്യു​ന്നു

3​ 25​ ​-​ 50​ ​കോ​ടി​ ​വ​രെ​യു​ള്ള​ ​നി​ക്ഷേ​പ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​ജി​ല്ലാ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​മി​തി​യും​ 50​ ​കോ​ടി​ക്ക് ​മു​ക​ളി​ലു​ള്ള​വ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​കൈ​കാ​ര്യം​ ​ചെ​യ്യും

4​ ​വ്യ​വ​സാ​യ​ത്തി​നു​ള്ള​ ​ഭൂ​വി​നി​യോ​ഗം,​പ​രി​സ്ഥി​തി,​തൊ​ഴി​ൽ,​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം​ ​തു​ട​ങ്ങി​യ​ 19​ ​നി​യ​മ​ങ്ങ​ളി​ൽ​ ​മാ​റ്റം​വ​രു​ത്തും

5​ ​ഏ​തെ​ങ്കി​ലും​ ​വ​കു​പ്പ് ​ത​ട​സ്സ​ ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ൽ​ ​അ​തി​ന്മേ​ൽ​ ​സം​രം​ഭ​ക​ർ​ക്ക് ​അ​പ്പീ​ൽ​ ​പോ​കാ​നും​ ​സം​വി​ധാ​നം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA