SignIn
Kerala Kaumudi Online
Sunday, 16 August 2026 3.08 PM IST

വീട്ടിലെ അറ്റാച്ച്ഡ് ബാത്‌റൂമിനുള്ളില്‍ രാജവെമ്പാല; എവിടുന്ന് വന്നെന്ന് മനസ്സിലാകാതെ കണ്ണൂര്‍ ഇരിട്ടിയിലെ കുടുംബം

king-cobra

കണ്ണൂര്‍: വീട്ടിലെ അറ്റാച്ചഡ് ബാത്‌റൂമിനുള്ളില്‍ കൊടും വിഷമുള്ള രാജവെമ്പാലയെ കണ്ടെത്തിയ ഞെട്ടലില്‍ കുടുംബം. കണ്ണൂര്‍ ഇരിട്ടിയിലെ ചരള്‍ സ്വദേശിയായ വിജേഷിന്റെ വീട്ടിലെ ബാത്‌റൂമിലാണ് കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

സാധാരണഗതിയില്‍ വീടിന്റെ പറമ്പിലും മറ്റുമാണ് രാജവെമ്പാലയെ കാണാറുള്ളത്. അതും വനത്തിനോട് ചേര്‍ന്ന പ്രദേശത്താണ് ഇവയെ സാധാരണ കാണാറുള്ളത്. എന്നാല്‍ കൊടും വിഷമുള്ള രാജവെമ്പാല എങ്ങനെയാണ് അറ്റാച്ചഡ് ബാത്‌റൂമില്‍ എത്തിയത് എന്ന് ഓര്‍ത്ത് ആശങ്കപ്പെടുകയാണ് വീട്ടുകാര്‍.

രാത്രി ഏഴ് മണിയോടെയാണ് വീടിനുള്ളിലെ ബാത്‌റൂമില്‍ പാമ്പിനെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇരിട്ടി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു, പിന്നീട് ഫൈസല്‍ വിളക്കോട് എന്ന ആള്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇതിനെ വനത്തിലേക്ക് തന്നെ തിരിച്ച് വിടുകയായിരുന്നു.

മഴക്കാലമായതോടെ പലയിടത്തും പാമ്പിന്റെ ശല്യം രൂക്ഷമാണ്. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുകയെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ വീടിനുള്ളില്‍ പോലും കൂറ്റന്‍ രാജവെമ്പലയെ കാണാന്‍ തുടങ്ങിയത് പ്രദേശവാസികളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, KINGCOBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA