
തിരുവനന്തപുരം:ശ്രീഗോകുലം മെഡിക്കൽ കോളജിലെ 2020 ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ശ്രീഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ.ജി.മനോജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ.നന്ദിനി, അസോസിയേറ്റ് ഡീൻ ഡോ.ലളിത കൈലാസ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കൃഷ്ണ, ശ്രീഗോകുലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ എച്ച്.ഒ.ഡി ഡോ.പി.വി. ബെന്നി,ഡോ.ഹരികുമാരൻ നായർ,ഡോ.ദയാനന്ദ ബാബു,ഡോ.ഹരികൃഷ്ണൻ.എസ്, ഡോ.അർച്ചിത നന്ദകുമാർ, ഡോ.രധിയാ ബജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |