SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

ഗഗൻയാൻ ദൗത്യം, യാത്രാപേടകം വേർപ്പെടുത്തൽ പരീക്ഷണം വിജയം

READ ENGLISH VERSION
gaganyan

തിരുവനന്തപുരം: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ. ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണമാണ് വിജയിച്ചത്. ഇന്നലെ തുമ്പയിലെ വി.എസ്.എസ്.സിയിലായിരുന്നു പരീക്ഷണം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ഇതിന് മുന്നോടിയായി ഗഗൻയാൻ പേടകത്തിന്റെ ആളില്ലാ പരീക്ഷണ വിക്ഷേപണം രണ്ടുമാസത്തിനുളളിൽ നടത്താനിരിക്കെയാണ് ഈ പരീക്ഷണം നടത്തിയത്.

പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പരീക്ഷണശാലയിലാണ് രണ്ടുപേടകങ്ങളും വേർപ്പെടുത്തുന്ന പരീക്ഷണങ്ങൾ നടന്നത്. രണ്ടുപേടകങ്ങളും കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് ഗതിനിർണയ സംവിധാനങ്ങൾ, വൈദ്യുതി ബന്ധങ്ങൾ, കുതിക്കാനുള്ള സംവിധാനങ്ങൾ, താപനിയന്ത്രണ സംവിധാനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളുണ്ട്. അതെല്ലാം വിജയകരമായി വേർപ്പെടുത്തിയില്ലെങ്കിൽ യാത്രാ പേടകത്തിന്റെ മടക്കയാത്ര അവതാളത്തിലാകും.

മുൻകൂട്ടി തയ്യാറാക്കിയ ഒാട്ടോമേറ്റഡ് നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചാണ് ഇരുപേടകങ്ങളും വേർപ്പെടുത്തുന്നത്. ഇതാണ് ഇന്നലെ പരീക്ഷിച്ചത്. ക്രൂമൊഡ്യൂൾ എന്ന പേടകത്തിലാണ് ബഹിരാകാശ സഞ്ചാരികൾ ഇരിക്കുക. സർവീസ് മൊഡ്യൂൾ എന്ന രണ്ടാമത്തെ പേടകം വൈദ്യുതി സംവിധാനങ്ങൾ, കരുതൽ ഇന്ധനം, താപ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവയാണ് സൂക്ഷിക്കുക.

വിക്ഷേപണം മുതൽ ഭൂമിക്ക് 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഭൂമിയെ ചുറ്റുന്ന സമയത്തെല്ലാം രണ്ടു പേടകങ്ങളും ഒരുമിച്ചായിരിക്കും. ദൗത്യത്തിന് ശേഷം യാത്രികർ ഭൂമിയിലേക്ക് മടങ്ങുന്ന അവസരത്തിൽ രണ്ടുപേടകങ്ങളും വേർപ്പെടുത്തും. സർവീസ് പേടകത്തെ ബഹിരാകാശത്ത് ഉപേക്ഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA