
തിരുവനന്തപുരം: ആനാട് മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ 2026 അക്കാഡമിക് വർഷം ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ പ്രവേശനോദ്ഘാടനം ഉഡാൻ 2026 നടന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഈ വർഷം പുതുതായി ആരംഭിച്ച ബി.ബി.എ,ബി.സി.എ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്,മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ,മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ശ്രീകാന്ത് നാരായൺ,ഗോപി മോഹൻനായർ (മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ) എന്നിവർ സംസാരിച്ചു.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.അജിത്.വി.ആർ ഓറിയന്റേഷൻ ക്ലാസ് നടത്തി. രണ്ടായിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു സ്വാഗതവും ഡോ. മധുകർ മല്ലയ്യ നന്ദിയും പറഞ്ഞു.
ഫോട്ടോ: ആനാട് മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിലെ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം ഡോ. വി.പി. ജോയ് നിർവഹിക്കുന്നു. ജി.മോഹൻദാസ്,റാണി മോഹൻദാസ്,കൃഷ്ണമോഹൻ,ഡോ.സുരേഷ് ബാബു,ശ്രികാന്ത് നാരായൺ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |