SignIn
Kerala Kaumudi Online
Sunday, 20 September 2026 3.21 AM IST

ആനക്കൊമ്പു കേസ്: മോഹൻലാലിന്റെ ഹർജി വിധി പറയാൻ മാറ്റി

p

കൊച്ചി: തനിക്കെതിരായ ആനക്കൊമ്പു കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വാദം കേട്ടത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകളാണ് കൈവശം വച്ചതെന്നും ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നും മോഹൻലാലിന്റെ അഭിഭാഷകൻ വാദിച്ചു. നിയമലംഘനമില്ലെന്ന് സർക്കാരും വിശദീകരിച്ചു. കേസ് പിൻവലിക്കുന്നതിനെതിരെ ഹർജിയിൽ കക്ഷി ചേർന്നവരുടെ വാദവും സിംഗിൾബെഞ്ച് പരിഗണിച്ചു. വാദം പൂർത്തിയായതോടെയാണ് സിംഗിൾ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA