SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.36 AM IST

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

dead

കൊല്ലം: അമ്മയും മകനും വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു. കൊല്ലം തേവക്കരയിലാണ് സംഭവം. തേവക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് വീടിന്റെ കതക് ചവിട്ടി തുറന്നാണ് ഇവർ അകത്ത് കടന്നത്.

ഹാളിനുള്ളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തൊട്ടടുത്ത് പെട്രോളിന്റെ കുപ്പിയും ഉണ്ടായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഇവർക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച ടോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് വീടിന്റെ തീയണച്ചത്. തെക്കുംഭാ​ഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, MOTHER AND SON DIED, DEAD, BURNS INSIDE HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA