
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച രാജ്യത്തിന് എതിരായ കുറ്റമെന്ന് സി.ബി.ഐ ഡൽഹി റൗസ് അവന്യു കോടതിയിൽ വാദിച്ചു. രാജ്യത്തിന്റെ പേരിന് കോട്ടമുണ്ടാക്കി. നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തു. മേയ് 3ന് നടന്ന പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറിലുണ്ടായിരുന്ന ഭൂരിഭാഗം ചോദ്യങ്ങളും പ്രചരിച്ചവയിലുമുണ്ടായിരുന്നു. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമ ശിവ്‌രാജിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ പി.ഡി.എഫിൽ 136 ചോദ്യങ്ങളുണ്ടായിരുന്നു. അതിൽ 111ഉം പരീക്ഷയ്‌ക്കു വന്നു. ചോദ്യങ്ങൾ സംഘടിപ്പിക്കാൻ ലക്ഷങ്ങൾ ഇയാൾ ചെലവാക്കിയെന്നും അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷകളെ എതിർത്തു കൊണ്ടാണിത്. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |