കട്ടപ്പന: വന്യമൃഗങ്ങളിൽനിന്നുള്ള ശല്യത്തിന് പരിഹാരം കാണാൻ നാട്ടുകാരും വനപാലകരും കൈകോർത്തു, 800 മീറ്റർ ഫെൻസിംഗ് തുഛമായ തുകയ്ക്ക് അവർ പൂർത്തിയാക്കി. കാഞ്ചിയാർ കോഴിമല ഇല്ലിക്കമേട് അമ്പലപ്പടി ഭാഗത്താണ് ജനകീയ ഫെൻസിങ് സ്ഥാപിച്ചത്. 800 മീറ്റർ ഫെൻസിങ് സ്ഥാപിക്കുന്നതിന് 3.5 ലക്ഷം രൂപ ചിലവാകും. കൂടാതെ കാലതാമസം നേരിടും. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. വനാതിർത്തിയിൽ അടക്കം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് ജനകീയ ഫെൻസിൽ എന്ന ആശയത്തിലേക്ക് അയ്യപ്പൻ കോവിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ എത്തിയത്.
പഴയ ഫെൻസിങ് ഉപകരണങ്ങൾ അറ്റകുറ്റപണി ചെയ്ത് 30000/ രൂപയ്ക്ക് 800 മീറ്ററിൽ ഫെൻസിംഗ് പൂർത്തീകരിച്ചു. മുൻപും കാട്ടാന ശല്യം രൂക്ഷമായിരുന്ന കാഞ്ചിയാർ പുതിയ പാലത്തിൽ 500 മീറ്റർ ഫെൻസിംഗ് ഇത്തരത്തിൽ നിർമ്മിച്ചിരുന്നു. 28 ദിവസം കൊണ്ടാണ് കോഴിമല വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനപാലകരും, പി അർ ടി അംഗങ്ങളും കർഷകരും ചേർന്ന് കാടുവെട്ടി തെളിച്ച് ഫെൻസിങ് സ്ഥാപിച്ചത്.
കാഞ്ചിയാർ പഞ്ചായത്ത് അംഗം ജെയ്‌മോൻ അഴകംപറമ്പിൽ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ.വി, എസ് എഫ് ഓ മാരായ മനോജ് എൻ എ,നിഷാദ്,, ബി എഫ് ഓ മാരായ മജോ , കവിത, വച്ചർമാരായ വിൻസെന്റ് ടി ഡി , ബേബി ജോൺ എന്നിവർ പങ്കെടുത്തു. ഫെൻസിങ് നിർമ്മാണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ബേബി ജോൺ ന്റെ നേതൃത്വത്തിൽ ദിവസവേതന വച്ചർമാരായ ബിജു, ദിവാകരൻ,കരുണാകരൻ,ഗോകുൽ എന്നിവരാണ് ഫെൻസിങ് നിർമിച്ചത്.
Financially feasable solution for wild life attack in idukki is made in kachiyar kozhimala area now.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |