
മാസപ്പടിക്കേസിൽ പാർട്ടിയിൽ പറയേണ്ടത് പാർട്ടിക്കകത്തുതന്നെയാണ് പറഞ്ഞിട്ടുള്ളത്. കോൺഗ്രസിൽ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയുന്നതിൽ തടസമില്ല. എം.എൽ.എ എന്ന നിലയിൽ വിവാദങ്ങൾ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. നേരിയ പുഞ്ചിരിയോടെ ഉമ്മൻചാണ്ടി ശിവരാജൻ കമ്മിഷന്റെ മുന്നിലിരിക്കുന്ന ചിത്രം ഇന്ന് കാണുമ്പോഴും വേദനയുണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിനുമുന്നിൽ കൊണ്ടുവന്ന് വിചാരണ ചെയ്തത് തങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല.
-മാത്യുകുഴൽനാടൻ
എം.എൽ.എ
പിണറായിയെ
വ്യക്തിഹത്യ
ചെയ്യാൻ നീക്കം
പ്രതിപക്ഷനേതാവ് പിണറായിവിജയന്റെ വീടിനുമുന്നിൽ ഇ.ഡി.സമൻസ് നോട്ടീസ് പതിച്ചതിനുപിന്നിൽഅദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിതനീക്കം. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കും. പിണറായിയെ വേട്ടയാടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. നോട്ടീസ് പതിപ്പിച്ചാൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയെ ബാധിക്കില്ല. വികസനം ലക്ഷ്യമിട്ടാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്. വിമാനത്താവളത്തിന് സമീപമാണ് ഐ.ടി.വികസനം വരാറുള്ളത്.
-ഇ.പി.ജയരാജൻ
സി.പി.എം
കേന്ദ്രകമ്മിറ്റി അംഗം
കിഫ്ബി
പദ്ധതികൾ
നിറുത്തരുത്
കിഫ്ബി പദ്ധതികൾ അനിശ്ചിതത്വത്തിലാക്കുന്നത് കേരളത്തിന്റെ വികസനത്തെ ബാധിക്കും. ബഡ്ജറ്റിന് പുറത്ത് വികസനപ്രവർത്തനങ്ങൾ നടത്താൻ കിഫ്ബി സഹായകരമായിരുന്നു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ സമീപനങ്ങൾ. വയനാട് തുരങ്കപാത ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളെല്ലാം പ്രതിസന്ധിയിലാകും. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
-ടി.പി. രാമകൃഷ്ണൻ
എൽ.ഡി.എഫ് കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |