
പത്തനംതിട്ട : മണ്ഡല, മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ പമ്പയിൽ ഇന്ന് യോഗം ചേരും. രാവിലെ 10.30ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിലാണ് യോഗം. ദേവസ്വം മന്ത്രി കെ.മുരളീധരൻ പങ്കെടുക്കും. രാവിലെ ഒമ്പതിന് നിലയ്ക്കലിലെത്തുന്ന മുഖ്യമന്ത്രി തീർത്ഥാടന മുന്നൊരുക്കങ്ങൾ പരിശോധിക്കും. പമ്പയിലെ യോഗത്തിന് ശേഷം വൈകിട്ട് നാലിന് സന്നിധാനത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |