SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.53 AM IST

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ: ശുപാർശ കൈമാറിയില്ല

a

തിരുവനന്തപുരം: പതിനെട്ട് അദ്ധ്യാപക തസ്‌തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ശുപാർശ ഇതുവരെ പി.എസ്.സിക്ക് കൈമാറിയില്ല. 2026 സെപ്തംബർ മുതൽ നവംബർ വരെ കാലയളവിൽ കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചത്. എന്നാൽ ഇവയുടെ കാലാവധി ദീർഘിപ്പിക്കുന്നത് അടുത്ത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഒഴിവുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടിരുന്നു.

അതേസമയം,​ സർക്കാർ ശുപാർശ നൽകിയാലും നിലവിലെ സാഹചര്യത്തിൽ ഇത് പി.എസ്.സി അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നും സൂചനയുണ്ട്. പി.എസ്.സിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുകയും എസ്.ഐ.ടി അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം പി.എസ്.സി തള്ളിക്കളയുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ അത് സർക്കാരിന് ക്ഷീണമാകും. ഇക്കാരണങ്ങളാലാണ് ശുപാർശ വൈകുന്നതെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA