SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.53 AM IST

മംഗലാപുരം നിലനിറുത്തണം: എം.കെ. രാഘവൻ

m-k-ragavan

ന്യൂഡൽഹി: കേരളത്തിലെ പാലക്കാട് റെയിൽവേ ഡിവിഷൻ്റെ ഭാഗമായിരുന്ന മംഗലാപുരത്തെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് കോഴിക്കോട് എം.കെ. രാഘവൻ റെയിൽവേയ്‌ക്കായുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം കമ്മിറ്റി അദ്ധ്യക്ഷൻ ഡോ. സി.എം രമേശിന് കത്തു നൽകി. പരിഗണിക്കാമെന്ന് രമേശ് ഉറപ്പു നൽകിയതായി രാഘവൻ പറഞ്ഞു.

24 കോച്ച് പിറ്റ് ലൈനുള്ള മംഗലാപുരത്തെ ഒഴിവാക്കുന്നത് ഡിവിഷൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി. 1100 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 16 ട്രെയിനുകൾ മംഗലാപുരത്തു നിന്നാണ് പുറപ്പെടുന്നത്. കോഴിക്കോട് പിറ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം റെയിൽവേ അംഗീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA