
തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിലുണ്ടായ പൊലീസ് നടപടി നിയമാനുസൃതമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ല. കോടതിയിൽനിന്നു വാറണ്ട് വാങ്ങിയ ശേഷമാണ് പരിശോധന നടത്തിയത്. മാദ്ധ്യമവേട്ട ഉണ്ടായിട്ടില്ല. വാർത്ത കൊടുത്തതിന്റെ പേരിലല്ല നടപടി. ചാനൽ സംപ്രേഷണം നിറുത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായില്ല. എല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തനത്തിനു പൂർണ സ്വാതന്ത്ര്യമുണ്ട്. മുൻ മന്ത്രി അബ്ദുറഹ്‌മാനെ ചോദ്യം ചെയ്യുമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |