
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ" വ്യാജമാണെന്ന മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡി.ജി.പി പദവിയിലിരുന്ന ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും ശ്രീലേഖ തന്റെ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശവും പിൻവലിച്ച് മാപ്പുപറയണമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |