SignIn
Kerala Kaumudi Online
Thursday, 10 September 2026 3.19 AM IST

രമ്യഹരിദാസ് അന്വേഷണ സമിതി മുമ്പാകെ എത്തി

1

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി അന്വേഷണ സമിതിക്ക് മുമ്പാകെ ഇന്നലെ ഹാജരായി തന്റെ ഭാഗം വിശദീകരിച്ചു. അവരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ ഇന്ന് കെ.പി.സി.സി പ്രസിഡന്റിന് റിപ്പോർട്ട് കൈമാറുമെന്ന് സമിതി തലവൻ എം.എം.ഹസൻ പറഞ്ഞു. രമ്യയ്ക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവില്ലെന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് സജാദ് ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമെന്നാണ് രമ്യ നൽകിയ മൊഴി. സൗഹാർദ്ദപരമായി കാര്യങ്ങൾ പറയുന്നതിനിടെ തന്റെ കൈയിൽ പിടിച്ചുവലിക്കുകയും മോശമായ തരത്തിൽ സംസാരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്തുൾപ്പെടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന തന്റെ വിശ്വസ്തനായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും അവർ പ്രകടിപ്പിച്ചു.പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ എം.എൽ.എ യുടെ പേഴസ്ണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടിയുണ്ടാവുമെന്നും കേൾക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA