
'സ്പേസ്' എന്ന പേരിൽ പദ്ധതി
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ പരിസരത്ത് വർഷങ്ങളായി കൂട്ടിയിട്ട വാഹനങ്ങൾ നീക്കാൻ 'സ്‌പേസ്' (സ്‌ക്രാപ് പ്രൊസസിംഗ് ഫൊർ ഏരിയ ക്ളീൻഅപ് ആൻഡ് എൻഹാൻസ്‌മെന്റ് - സ്‌പേസ്) എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്റെ നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സീറോയുടെ (സിഇആർഒ) സഹകരണത്തോടെയാണ് 'റീക്ലെയിം, റി ന്യൂ, റിവൈവ്' എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്.
കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലീസ് മേധാവി ചെയർമാനും കെ.പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നൽകുക.
വാഹനങ്ങൾ ലേലം ചെയ്യുന്നുണ്ടെങ്കിലും, കാലതാമസമെടുക്കുന്നുണ്ട്. പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആസ്ഥാനം സന്ദർശിച്ച ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി ഗുഗുലോത്ത് ലക്ഷ്മൺ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |