SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.55 PM IST

'മരണസ്ഥലത്ത് ചിരിച്ചാൽ മഹാ അപരാധം, റേപ്പ് ചെയ്താൽ ‍ഡബിൾ ഓക്കേ'; വിമർശനങ്ങളിൽ പ്രതികരിച്ച് റിനി

READ ENGLISH VERSION
rini-ann-george

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ വിമ‌ർശനങ്ങളിൽ പ്രതികരണവുമായി നടിയും മോഡലുമായ റിനി ആൻ ജോർജ്. വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌നമാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു.

നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കെത്തിയ റിനി പലരെയും നോക്കി ചിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരമൊരു ചടങ്ങിൽവച്ച് ചിരിച്ച റിനിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി റിനി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ... കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം...നാടകമേ ഉലകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RINI ANN GEORGE, SALIMKUMAR, DEATH, CYBERBULLYING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA