SignIn
Kerala Kaumudi Online
Saturday, 05 September 2026 12.28 AM IST

ശോഭായാത്ര ആർ.എസ്.എസ് പദ്ധതി

1

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. കേരളത്തിലെ കുടുംബങ്ങളിൽ ആർ.എസ്.എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണിത്. തെരുവുകളിൽ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രയായിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തിൽ ഘോഷയാത്രയുണ്ടായിരുന്നു. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഉണ്ടായിരുന്നില്ല. അത് കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായുള്ള ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമായിരുന്നു. ആ രാഷ്ട്രീയ പദ്ധതി തുടരുന്നു. നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായന്മാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം ലഭിച്ചത്.

പി.ജയരാജൻ.

സി.പി.എം നേതാവ്.

കാ​ന്ത​പു​ര​ത്തെ​ ​വി​മ​ർ​ശി​ക്കാൻ
ബേ​ബി​ക്ക് ​ധൈ​ര്യ​മി​ല്ല

കാ​ന്ത​പു​ര​ത്തി​ന്റെ​ ​സ്ത്രീ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​അ​ദ്ദേ​ഹ​ത്തോ​ട് ​വെ​ട്ടി​ത്തു​റ​ന്ന് ​പ​റ​യാ​നു​ള്ള​ ​ആ​ർ​ജ​വ​മാ​ണ് ​എം.​എ.​ ​ബേ​ബി​ ​കാ​ണി​ക്കേ​ണ്ട​ത്.​ ​പ​ക​രം​ ​ആ​ർ.​എ​സ്.​എ​സി​ന് ​എ​തി​രെ​ ​പ​ച്ച​ ​നു​ണ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​തും​ ​വ​സ്തു​താ​വി​രു​ദ്ധ​മാ​യ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​തും​ ​രാ​ഷ്ട്രീ​യ​ ​കാ​പ​ട്യ​മാ​ണ്.
കാ​ന്ത​പു​ര​ത്തി​ന്റെ​ ​സ്ത്രീ​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തി​ൽ​ ​ശ​ക്ത​മാ​യ​ ​വി​മ​ർ​ശ​നം​ ​ഉ​യ​രു​മ്പോ​ൾ​ ​അ​തി​ൽ​ ​പ​ങ്കു​ചേ​രാ​ൻ​ ​ബേ​ബി​ക്ക് ​ധൈ​ര്യ​മി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​റു​തെ​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ട് ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​പ്രീ​ണ​ന​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​നീ​ക്ക​ത്തെ​ ​കാ​ണേ​ണ്ട​ത്.

കു​മ്മ​നം​ ​രാ​ജ​ശേ​ഖ​രൻ
മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ,​ ​ബി.​ജെ.​പി

ശി​ൽ​പ്പ​ശാ​ല​ ​ന​വ​കേ​രള
നി​ർ​മ്മി​തി​യി​ൽ​ ​നി​ർ​ണാ​യ​കം

കേ​ര​ള​ത്തി​ന്റെ​ ​ഭാ​വി​ ​വി​ക​സ​ന​ത്തി​ന് ​ഗു​ണ​ക​ര​മാ​യ​ ​നി​ര​വ​ധി​ ​ആ​ശ​യ​ങ്ങ​ളും​ ​അ​റി​വും​ ​പ​ക​ർ​ന്നു​ന​ൽ​കി​യ​ ​ക്ലാ​സാ​യി​രു​ന്നു​ ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എ​മ്മി​ൽ​ ​ന​ട​ന്ന​ത്.​ ​മ​ന്ത്രി​മാ​രെ​ല്ലാം​ ​ക്ലാ​സു​ക​ളി​ലും​ ​ച​ർ​ച്ച​ക​ളി​ലും​ ​ഊ​ർ​ജ​സ്വ​ല​മാ​യി​ ​പ​ങ്കെ​ടു​ത്തു.​ ​അ​ഭി​പ്രാ​യം​ ​പ​ങ്കു​വ​ച്ചു.​ ​കേ​ര​ള​ത്തെ​ ​മു​ന്നോ​ട്ടു​ന​യി​ക്കാ​നു​ള്ള​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​പ​ഠി​ക്കു​ക​യും​ ​അ​വ​യി​ൽ​ ​നി​ന്ന് ​പ്രാ​യോ​ഗി​ക​മാ​യ​ത് ​ക​ണ്ടെ​ത്തു​ക​യു​മാ​ണ് ​ല​ക്ഷ്യ​മി​ട്ട​ത്.​ ​പോ​ളി​സി​ ​മേ​ക്കിം​ഗ് ​മു​ത​ൽ​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​ജ​ന​ങ്ങ​ളു​മാ​യി​ ​എ​ങ്ങ​നെ​ ​കൂ​ടു​ത​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഇ​ട​പെ​ട​ണം​ ​എ​ന്ന​തു​വ​രെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ശ​ദ​മാ​യ​ ​ക്ലാ​സ് ​ല​ഭി​ച്ചു.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​പ്പാ​ക്കി​യ​ ​വി​വി​ധ​ ​വി​ക​സ​ന​ ​മാ​തൃ​ക​ക​ളും​ ​അ​വ​യി​ൽ​ ​നി​ന്ന് ​സ്വീ​ക​രി​ക്കാ​വു​ന്ന​ ​കാ​ര്യ​ങ്ങ​ളും​ ​ച​ർ​ച്ച​യാ​യി.​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​ങ്കു​വ​ച്ച​ ​ആ​ശ​യ​ങ്ങ​ളി​ൽ​ ​മ​ന്ത്രി​മാ​ർ​ ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ട്ടു.​ ​സം​ശ​യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച്,​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തി.

ര​മേ​ശ് ​ചെ​ന്നി​ത്തല
ആ​ഭ്യ​ന്ത​ര​മ​ന്ത്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOBHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA