SignIn
Kerala Kaumudi Online
Saturday, 05 September 2026 12.28 AM IST

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്

1

കോഴിക്കോട് /കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ട് മുഖ്യവേദിയാകുമെന്ന് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നാളെ നിർവഹിക്കും. അതേസമയം കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപന ചടങ്ങിൽ അടുത്ത വർഷം കണ്ണൂരിലായിരിക്കും കായികമേള നടത്തുകയെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ മന്ത്രിയിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും, ഡി.ഡി.ഇ ഇ. ഷൈനിയും പതാക ഏറ്റുവാങ്ങിയിരുന്നു. ഭരണം മാറിയതാണ് കണ്ണൂരിന് വേദി നഷ്ടപ്പെടാൻ കാരണമെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA