SignIn
Kerala Kaumudi Online
Saturday, 05 September 2026 12.35 AM IST

നാടും നഗരവും ഭക്തിസാന്ദ്രമാക്കി ഉണ്ണിക്കണ്ണൻമാർ

s

തിരുവനന്തപുരം: നാടും നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷത്താൽ ഭക്തിസാന്ദ്രമായി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ശോഭായാത്രകൾ സംഘടിപ്പിച്ചത്.

ഗുരുവായൂർ അടക്കം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘാേഷങ്ങളും അരങ്ങേറി. വീഥികളിൽ മഞ്ഞ പട്ടുടുത്ത് ശിരസിൽ മയിൽപ്പീലി ധരിച്ച് കൈകളിൽ ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണൻമാർ നിറഞ്ഞാടി. ഗോപികമാരായി ബാലികമാരും അണിനിരന്നു. ശ്രീകൃഷ്ണസ്തുതികൾ അലയടിച്ചു.

വാദ്യമേളങ്ങളുമായി വിവിധ കലാപരിപാടികളും പ്ലോട്ടുകളും അണിനിരന്നു. ഉറിയടിയും മധുരവിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOBHAYATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA