തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന സി.എം. രവീന്ദ്രനെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി. പിണറായി മുഖ്യമന്ത്രിയായിരിക്കെ പത്ത് വർഷമായി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രവീന്ദ്രൻ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളും ഇ.ഡി അന്വേഷിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് നിയമനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |