
കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളെയും കോർപ്പറേറ്റ് ഉപഭോക്താക്കളെയും ആകർഷിക്കാനുള്ള തപാൽ വകുപ്പിന്റെ 'ഇന്ത്യ പോസ്റ്റ് പാഴ്‌സൽ ലാസ്റ്റ് മൈൽ" സേവനം ആരംഭിച്ചു. തപാൽ വകുപ്പുമായി കരാറുള്ള ബൾക്ക്, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഡെലിവറി ഓഫീസിൽ നിന്ന് ബുക്ക് ചെയ്യുന്ന രണ്ട് കിലോ വരെയുള്ള പാഴ്സലിന് 15 രൂപ, പാഴ്‌സൽ ഹബിൽ നിന്ന് ബുക്ക് ചെയ്‌താൽ 20 രൂപ എന്നിങ്ങനെയാണ് നിരക്ക്. മറ്റ് ഭാരവിഭാഗങ്ങളിലും ഇളവുണ്ട്. പ്രൂഫ് ഒഫ് ഡെലിവറി, ഇൻഷ്വറൻസ്, കാഷ് ഓൺ ഡെലിവറി തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.
അതേസമയം സാധാരണക്കാർക്കുള്ള പാഴ്‌സൽ നിരക്കുകൾ ഈ മാസം ഒന്നു മുതൽ വർദ്ധിപ്പിച്ചു. ലോക്കൽ, സംസ്ഥാനത്തിനുള്ളിൽ, സോൺ, മെട്രോ, മറ്റ് സംസ്ഥാനങ്ങൾ എന്നിങ്ങനെ സോൺ അടിസ്ഥാനത്തിലാണ് പുതിയ നിരക്ക്. നേരത്തെ ഇത് ഫ്ലാറ്റ് റേറ്റായിരുന്നു. 500 ഗ്രാം വരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പാഴ്‌സലയക്കാൻ നേരത്തെ 42 രൂപ മതിയായിരുന്നു. ഇപ്പോഴത് 72 രൂപയായി. 30 രൂപയുടെ വർദ്ധവ്. 1 കിലോ പാഴ്സലിന് 62 രൂപയിൽ നിന്ന് 114 രൂപയായി. 52 രൂപയുടെ വർദ്ധനവ്. സാധാരണക്കാർക്കും ചെറുകിട ഓൺലൈൻ വ്യാപാരികൾക്കും നിരക്ക് വർദ്ധനവ് തിരിച്ചടിയാകും. മറ്റ് സംസ്ഥാനങ്ങളിലേക്ക് വീട്ടുസാധനം, ഭക്ഷ്യവസ്‌തുക്കൾ, വസ്ത്രം, പുസ്‌തകങ്ങൾ തുടങ്ങിയവ അയയ്‌ക്കാനും കൂടുതൽ തുക നൽകണം.
ഇന്ത്യ പോസ്റ്റ് പാഴ്‌സൽ റീട്ടെയിൽ നിരക്ക് (മറ്റ് സംസ്ഥാനങ്ങളിലേക്ക്)
ഭാരം................പഴയ നിരക്ക്..............പുതിയ നിരക്ക്................വർദ്ധവ് (രൂപയിൽ)
500 ഗ്രാം................42..................................72....................................30
1 കിലോ................62..................................114...................................52
2 കിലോ...............102.................................239.................................137
5 കിലോ...............212.................................515.................................303
സ്‌പീഡ് പോസ്റ്റ് പാഴ്‌സൽ
500 ഗ്രാം...........90 രൂപ
1 കിലോ..........143 രൂപ
2 കിലോ..........319 രൂപ
5 കിലോ..........686 രൂപ
'ലാസ്റ്റ് മൈൽ' സേവനം
(ഡെലിവറി ഓഫീസ്, പാഴ്‌സൽ ഹബ്)
2 കിലോ വരെ..........15 രൂപ..........20
2–5 കിലോ................22 രൂപ..........35
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |