SignIn
Kerala Kaumudi Online
Friday, 04 September 2026 12.40 AM IST

കാലടി യൂണി. സമരം: എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞു

aa

കൊച്ചി: കാലടി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസാതോമസിനെ തടഞ്ഞുവച്ചെന്നും ഉപദ്രവിച്ചെന്നുമുള്ള കേസിൽ 17 എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രതിയായ പി.എസ്.അർച്ചന അടക്കമുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന 11 വരെയാണ് അറസ്റ്റ് വിലക്കിയത്.

ആഗസ്റ്റ് 13ന് സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ സമരമാണ് കേസിനാധാരം. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയ വി.സിയെയും ജീവനക്കാരെയും തടഞ്ഞുവച്ചെന്നുമാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA