
തിരുവനന്തപുരം: കേരള, കണ്ണൂർ സർവകലാശാലകളിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് വമ്പൻ ജയം. ഭൂരിപക്ഷം കോളേജിലും പ്രധാന സീറ്റിലടക്കം എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്.എഫ്.ഐ മുന്നിലെത്തി. തിരുവനന്തപുരത്ത് 31 ൽ 29 കോളേജും നേടി. ആലപ്പുഴയിൽ മുഴുവൻ കോളേജിലും എസ്.എഫ്.ഐ ജയിച്ചു. കേരള സർവകലാശാലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 41 ഇടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ 77ൽ 32 ക്യാമ്പസിലും എസ്.എഫ്.ഐയ്ക്ക് എതിരുണ്ടായില്ല.
പോളിടെക്നിക്കുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐ വൻ വിജയം നേടി. സ്‌കൂൾ പാർലമെന്റിലേക്ക് കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐയ്ക്കായിരുന്നു മുൻതൂക്കം. 699 ൽ 604 സീറ്റാണ് നേടിയത്. അതേസമയം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം കാമ്പസും പിടിച്ചെടുത്തപ്പോഴും, മുൻപ് എസ്.എഫ്.ഐ കുത്തകയാക്കി വെച്ച പല സീറ്റും കെ.എസ്.യു പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |