SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.57 AM IST

മകളുടെ ചികിത്സയ്ക്കെത്തിയ യുവതിയെ പാമ്പുകടിച്ചു

ചിറ്റൂർ: മകളുമായി സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. ചിറ്റൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നാണ് പുതുനഗരം കരിപ്പോട് അടിച്ചിറ ചട്ടിക്കാടൻപാടം രജനീഷിന്റെ ഭാര്യ ഗായത്രിക്ക് (27) പാമ്പുകടിയേറ്റത്. എട്ടുമാസം പ്രായമുള്ള മകൾ ശിവഭാരതിയെ ചൊവ്വാഴ്ചയാണ് പനി ബാധിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ കുട്ടിയുടെ മൂത്ര പരിശോധനയ്ക്ക് നിർദ്ദേശിച്ചു. നിലത്തായ മൂത്രം തുടയ്ക്കുവാനായി ചൂലെടുത്തപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. യുവതിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരോട് ഡി.എം.ഒ റിപ്പോർട്ട് തേടി. വാർഡിന് പുറത്തുനിന്നാണ് പാമ്പ് കടിയേറ്റതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ മറുപടി. എലിയും പെരിച്ചാഴിയും മറ്റ് ജീവികളുമായി വൃത്തിഹീനമായ ചുറ്റുപാടാണ് ആശുപത്രിയിലേതെന്ന് നാട്ടുകാർ പറയുന്നു. വിഷമില്ലാത്ത പാമ്പിനെയാണ് ചൂലിൽ കണ്ടെത്തിയതെന്നും പറയപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE BITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA