SignIn
Kerala Kaumudi Online
Saturday, 20 June 2026 7.50 AM IST

യുവ നടനെതിരെയുള്ള ആരോപണം ; കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് സോണിയ മൽഹാർ

READ ENGLISH VERSION
h

തിരുവനന്തപുരം : യുവനടനെതിരെയുള്ള ആരോപണത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് നടി സോണിയ മൽഹാർ. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സോണിയ മൽഹാറിനെ അന്വേഷണ സംഘത്തിലെ എസ്.പി പൂങ്കുഴലി വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് സോണിയ മൽഹാർ അറിയിച്ചു.

2013ൽ അന്നത്തെ സൂപ്പർ സ്റ്റാർ തന്നെ കടന്നുപിടിച്ചെന്നായിരുന്നു സോണിയ മൽഹാർ ആരോപിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവം. പിന്നിൽ നിന്നും അപ്രതീക്ഷിതമായി കടന്നു പിടിക്കുകയായിരുന്നു. പിന്നീട് മാപ്പു പറഞ്ഞ് നടൻ തലയൂരിയെന്നും സോണിയ മൽഹാർ ആരോപിക്കുന്നു.

പ​ല​ർ​ക്കും​ ​വ​ഴ​ങ്ങാ​ത്ത​തു​കൊ​ണ്ട് ​നി​ര​വ​ധി​ ​പ്രാ​വ​ശ്യം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യും ​ ​സോ​ണി​യ​ ​മ​ൽ​ഹാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​കൂ​ടെ​ ​കി​ട​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​മൂ​ന്നു​ല​ക്ഷം​ ​രൂ​പ​ ​വാ​ഗ്‌​ദാ​നം​ ​ന​ൽ​കി​ ​മു​പ്പ​തു​ ​ദി​വ​സം​ ​ഒ​രു​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​പ്പി​ച്ചി​ട്ട് ​ഒ​രു​രൂ​പ​ ​പോ​ലും​ ​ന​ൽ​കി​യി​ല്ല.​ ​ഭ​ർ​ത്താ​വ് ​മ​ര​ണ​പ്പെ​ട്ട​ ​സ​മ​യ​മാ​യി​രു​ന്നു.​ ​വാ​ട​ക​പോ​ലും​ ​കൊ​ടു​ക്കാ​ൻ​ ​ക​ഷ്ട​പ്പെ​ട്ടി​രു​ന്നു.​ ​രാ​ജ്ഭ​വ​നി​ൽ​ ​ജോ​ലി​യു​ള്ള​യാ​ളാ​ണ് ​ആ​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​ആ​ ​സി​നി​മ​യി​ലെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​നി​ർ​മ്മാ​താ​വ് ​എ​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്നു.​ ​ക​രാ​റു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ഭി​ന​യി​ച്ച​താ​ണ്.

വാ​സ​വ​ദ​ത്ത​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വാ​ഹ​ന​ത്തി​ൽ​ ​ഏ​ഴാ​യി​രം​ ​രൂ​പ​യു​ടെ​ ​പെ​ട്രോ​ള​ടി​ച്ച് ​പോ​യി.​ ​ആ​ ​സി​നി​മ​യി​ൽ​ ​എ​ന്റെ​ ​ചി​ത്രം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ആ​ദ്യം​ ​പോ​സ്റ്റ​ർ​ ​അ​ടി​ച്ച​ത്.​ ​ഒ​രു​ ​ദി​വ​സം​ ​സം​വി​ധാ​യ​ക​ൻ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു,​ ​സോ​ണി​യ​ ​ആ​ ​സി​നി​മ​യ്ക്ക് ​പ​റ്റി​ല്ലെ​ന്ന്.​ ​പ​ക​രം​ ​ഇ​നി​യ​യെ​യാ​ണ് ​കാ​സ്റ്ര് ​ചെ​യ്ത​ത്.​ ​ഇ​നി​യ​ ​പി​ന്നീ​ട് ​പി​ന്മാ​റി​യെ​ന്ന് ​തോ​ന്നു​ന്നു.​ ​ആ​ ​സി​നി​മ​ ​ന​ട​ന്നി​ല്ല.​ ​നി​ർ​മ്മാ​താ​വി​ന് ​ശ​രീ​രം​ ​കൊ​ടു​ക്കാ​ത്ത​തു​ ​കൊ​ണ്ടാ​ണോ​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​തെ​ന്ന് ​അ​റി​യി​ല്ല. സി​നി​മ​യി​ലെ​ ​പെ​ണ്ണു​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ആ​ടു​ജീ​വി​ത​മാ​ണ്.​ ​ഒ​രു​പാ​ട് ​വൃ​ത്തി​കേ​ടു​ക​ൾ​ ​ചെ​യ്യു​ന്ന​വ​രു​ണ്ട്.​ ​പ്ര​സ​വി​ച്ച​ ​സ്ത്രീ​ക​ളാ​ണെ​ങ്കി​ൽ​ ​സ്‌​ട്രെ​ച്ച് ​മാ​ർ​ക്കു​ണ്ടോ​ ​എ​ന്ന​റി​യാ​ൻ​ ​വ​യ​റി​ന്റെ​ ​ഫോ​ട്ടോ​ ​വേ​ണം​ ​എ​ന്ന് ​പ​റ​യു​ന്ന​വ​രു​മു​ണ്ടെന്നും സോണിയ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIA, SONIA NMALHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA