SignIn
Kerala Kaumudi Online
Saturday, 19 September 2026 3.03 AM IST

ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരിക്ക്

sukumaran-nair

പന്തളം: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ നിസാര പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ച കാർ എം.സി.റോഡിൽ കുരമ്പാല ഭാഗത്ത് അപകടത്തിൽപ്പെട്ടാണ് പരിക്കേറ്റത്. വലത് കൈയ്ക്ക് പരിക്കേറ്റ അദ്ദേഹം പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മടങ്ങി.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുരമ്പാല അമൃത സ്​കൂൾ ജംഗ്ഷന് സമീപമാണ് അപകടം. എതിരേവന്ന പിക്കപ് വാൻ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു. എൻഎസ്എസ് പോളിടെക്‌​നിക് കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാനായി പോവുകയായിരുന്നു. . ആശുപത്രിയിൽ നിന്ന് മറ്രൊരു കാറിൽ പോളിടെക്‌നിക് കോളേജിലും എൻ.എസ്.എസ്. കോളേജിലുമെത്തിയ ശേഷമാണ് അദ്ദേഹം ചങ്ങനാശ്ശേരിക്ക് മടങ്ങിയത്. എൻഎസ്എസ് പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, സെക്രട്ടറി കെ. ഷിജു, പ്രതിനിധി സഭാംഗം എ.കെ. വിജയൻ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA