
തിരുവനന്തപുരം: എല്ലാവരും തന്നെ എയിംസിന്റെ പേരിൽ ഒരുപാട് തേച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് വേണ്ടി കേരളം സന്നദ്ധത അറിയിക്കുമ്പോൾ അഞ്ച് സ്ഥലങ്ങൾ കൃത്യമായി പറയണമെന്നും ഇപ്പോൾ അറിയിച്ചാൽ അടുത്ത ബഡ്ജറ്റിൽ ഉണ്ടാകുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'എയിംസിന് കേരളം സന്നദ്ധത അറിക്കുന്നതിന് ഒരുപാട് നടപടിക്രമങ്ങൾ ഉണ്ട്. അഞ്ച് സ്ഥലങ്ങൾ പറയണം. ഇപ്പോഴേങ്കിലും അറിയിച്ചാൽ അടുത്ത ബഡ്ജറ്റിൽ കാണും. കേരളത്തിൽ എവിടെ എയിംസ് വന്നാലും നല്ലതാണെന്നാണ് ഞാൻ ആലോചിക്കുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരൻ എയിംസിന് സ്ഥലം നൽകാമെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. എത്രയും പെട്ടെന്ന് അതിന്റെ നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തോട് സന്നദ്ധത അറിയിക്കണം. എയിംസ് ജനങ്ങളുടെ ആവശ്യമാണ്.
കെ മുരളീധരന്റെ പ്രസ്താവനയോട് പോസിറ്റീവ് അപ്രോച്ചാണ്. ഇനി അത് അനുസരിച്ച് നടപടി ഞാനും എടുക്കും. മുൻപുണ്ടായിരുന്ന സർക്കാരിനോട് ഇക്കാര്യം പറയുമ്പോൾ ഇത്തരം പോസിറ്റീവ് അപ്രോച്ച് ആയിരുന്നില്ല അവർക്ക്. എല്ലാവരും എയിംസിന്റെ പേരിൽ എന്നെ ഒരുപാട് തേച്ചു. അന്ന് ഞാൻ പറഞ്ഞു. ഇനി എയിംസ് വന്നാൽ അത് എന്റെ ക്രെഡിറ്റിലേക്ക് ആയിരിക്കുമെന്ന്. അത് ഞാൻ ഒരിക്കൽ കൂടി പറയുന്നു. അതിന് വേണ്ടി പ്രവൃത്തിക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയം വിടും. ഇനി നിങ്ങളോട് വോട്ട് ചേദിച്ച് വരില്ല. ഇങ്ങനെ വേറെ ഏത് എംപി പറയും'- സുരേഷ് ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |