SignIn
Kerala Kaumudi Online
Saturday, 30 May 2026 5.57 PM IST

'ദി കേരള സ്റ്റോറി '; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

READ ENGLISH VERSION
the-kerala-story2

കൊച്ചി: 'ദി കേരള സ്റ്റോറി 2'എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹർജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ദി കേരള സ്റ്റോറി 2വിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കുകയും വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്ന "ദി കേരള സ്റ്റോറി" എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകൾ അതീവ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെയും മതേതര ഐക്യത്തിന്റെയും പാതയിൽ വിജയകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

A post shared by Pinarayi Vijayan (@pinarayivijayan)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THE KERALA STORY2, KERALA HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA