SignIn
Kerala Kaumudi Online
Monday, 19 October 2026 12.26 PM IST

എ എ പി, ട്വന്റി ട്വന്റി അടക്കമുള്ള എല്ലാവരുടെയും വോട്ട് വേണം; സാബു എം ജേക്കബിനെ കാണണോ എന്ന കാര്യത്തിൽ നേതൃത്വത്തിന്റെ നിർദേശം സ്വീകരിക്കുമെന്ന് ഉമ തോമസ്

uma-thomas

കൊച്ചി: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ കെ വി തോമസിനെ കാണുമെന്ന് തൃക്കാക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പിതൃതുല്യനായ കെ വി തോമസ് തനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

തനിക്ക് എ എ പി, ട്വന്റി ട്വന്റി അടക്കമുള്ള എല്ലാവരുടെയും വോട്ട് വേണമെന്നും, ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് അടക്കമുള്ളവരെ കാണുന്ന കാര്യത്തിൽ നേതൃത്വത്തിന്റെ നിർദേശം സ്വീകരിക്കുമെന്നും ഉമ തോമസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.


അതേസമയം, എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉമ തോമസും എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്നലെ രാവിലെ പത്രിക സമർപ്പിച്ചിരുന്നു. പതിനൊന്നാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UMA THOMAS, UDF, SABU JACOB, LDF, JO JOSEPH, KV THOMAS, A N RADHAKRISHNAN, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA