SignIn
Kerala Kaumudi Online
Sunday, 12 July 2026 1.35 AM IST

ടൈൽസിന് കമ്പനികൾ വില കുറയ്ക്കുന്നു

c-vishnu-bhakthan-

തിരുവനന്തപുരം: ഓണം പ്രമാണിച്ച് പുതിയ ടൈൽസ് വിപണിയിൽ ഇറക്കുന്നതിനെ കുറിച്ചും ഹോൾസെയിൽ വിലയ്ക്ക് വിൽപ്പന നടത്തുന്നതിനെപ്പറ്റിയും ഇന്ത്യയിലെ പ്രമുഖ ടൈൽസ് കമ്പനികളുടെയും കോസ്റ്റാഷിപ്പിംഗ് കമ്പനിയുടെയും പ്രതിനിധികളുമായി ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണു ഭക്തൻ ചർച്ച നടത്തി. ന്യൂ രാജസ്ഥാൻ മാർബിൾസ് ജി.എം, പർച്ചേസ് മാനേജർ, സെയിൽസ് മാനേജർ, ഓഫീസ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു. ഏറ്റവും പുതിയ ടൈൽസ് ഇറക്കാനുള്ള തീരുമാനമെടുത്തു. ഹോൾസെയിൽ വിലയ്ക്ക് വിൽക്കണമെങ്കിൽ കൂടുതൽ അളവിൽ പർച്ചേസ് ചെയ്യണമെന്ന് മിക്ക കമ്പനികളും ആവശ്യപ്പെട്ടതിനെ തുടർന്ന് 150 കണ്ടെയ്നർ ടൈൽസ് ഉടനെയെടുക്കാൻ തീരുമാനമെടുത്തു.

വിഴിഞ്ഞം പോർട്ട് പൂർണതോതിൽ സജ്ജമാകുന്നതോടെ, ടൈൽസിന് വില കുറയുമെന്ന് കോസ്റ്റാഷിപ്പിംഗ് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. ഹൈദരാബാദിൽ നിന്നുമുള്ള ആർ.എ.കെ, സോമാനി എന്നീ കമ്പനികളുടെ ടൈലുകൾ ട്രക്ക് വഴി ഉടനെയെത്തിക്കുമെന്നും അതുവഴി വാടക കുറഞ്ഞു വരുമെന്നും കമ്പനികൾ പറഞ്ഞു. ഇക്കൊല്ലവും കുറഞ്ഞവിലയിൽ ടൈൽസ് വിതരണം ചെയ്യുമെന്നും ഓണത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 50 പേർക്ക് റഫ്രിജറേറ്ററും രണ്ടാം സമ്മാനമായി 50 പേർക്ക് വാഷിംഗ് മെഷീനും മൂന്നാം സമ്മാനമായി 100 പേർക്ക് മൈക്രോവേവ് ഓവനും നൽകുമെന്നും ചെയർമാൻ സി.വിഷ്ണു ഭക്തൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA