SignIn
Kerala Kaumudi Online
Sunday, 20 September 2026 6.39 AM IST

ശക്തമായ തിരയിൽപ്പെട്ടു; വർക്കലയിൽ വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
varkala

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. റോയ് ജോൺ (55) എന്നയാളാണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലൈഫ് ഗാർഡും പൊലീസും ചേർന്നാണ് റോയ് ജോണിനെ വെള്ളത്തിൽ നിന്നെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്രിട്ടീഷ് പൗരനാണ് റോയ് ജോൺ.

അടുത്തിടെ ടൂറിസം വകുപ്പ് വർക്കലയിൽ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാർത്ഥികളായിരുന്നു പങ്കെടുത്തത്.അണ്ടർ 16 ആൺകുട്ടികൾ,ഓപ്പൺ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARKALABEACH, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA