SignIn
Kerala Kaumudi Online
Friday, 30 October 2026 12.01 AM IST

നാളെ കോട്ടയം റൂട്ടിൽ നിയന്ത്രണം, 14 ട്രെയിനുകൾ റദ്ദാക്കി

train

തിരുവനന്തപുരം: ഏറ്റുമാനൂർ മുതൽ കോട്ടയം ചിങ്ങവനം വരെയുള്ള പാതയിരട്ടിപ്പ് ജോലിയുമായി ബന്ധപ്പെട്ട് നാളെ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചു.

പതിന്നാല് ട്രെയിനുകൾ പൂർണ്ണമായും ആറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പത്ത് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ, ചെന്നൈയിലേക്കുള്ള തിരുവനന്തപുരം മെയിൽ,കണ്ണൂരിലേക്കുള്ള ജനശതാബ്ദി, ഷൊർണ്ണൂരിലേക്കുള്ള വേണാട്, തിരുവനന്തപുരത്തേക്കുള്ള വേണാട്, ഗുരുവായൂർ എക്‌സ്‌പ്രസ്, ഗുരുവായൂരിൽ നിന്നുള്ള പുനലൂർ എക്‌സ്‌പ്രസ്, എറണാകുളം - ആലപ്പുഴ പാസഞ്ചർ എക്‌സ്‌പ്രസ്, ആലപ്പുഴ - എറണാകുളം എക്‌സ്‌പ്രസ്, കൊല്ലം - എറണാകുളം മെമു ,എറണാകുളം - കൊല്ലം മെമു,എറണാകുളം - കായംകുളം പാസഞ്ചർ, കായംകുളം - എറണാകുളം പാസഞ്ചർ,കോട്ടയം - കൊല്ലം പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയത്.തിരുവനന്തപുരത്തേക്കുള്ള ശബരി തൃശ്ശൂരിൽ യാത്ര അവസാനിപ്പിച്ച് മടക്കസർവ്വീസ് നടത്തും. മംഗലാപുരത്തേക്കുള്ള പരശുറാം ഷൊർണ്ണൂരിൽ നിന്നായിരിക്കും സർവ്വീസ്. കോട്ടയത്തേക്കുള്ള നിലമ്പൂർ എക്സ്‌പ്രസ് എറണാകുളം ടൗൺ വരെ മാത്രം. മടക്കസർവ്വീസും അവിടെ നിന്ന്.നാഗർകോവിൽ - കോട്ടയം എക്സ്‌പ്രസ് കൊല്ലം വരെ മാത്രം.

തിരുവനന്തപുരത്തേക്കുള്ള സിൽചാർ എക്സ്‌പ്രസ്,കേരള എക്സ്‌പ്രസ്, കന്യാകുമാരി ഐലൻഡ്, കൊച്ചുവേളി ലോകമാന്യതിലക്, ഡൽഹി കേരള എക്സ്‌പ്രസ്, പൂനെയ്ക്കുള്ള കന്യാകുമാരി എക്സ്‌പ്രസ്, നാഗർകോവിൽ പരശുറാം, കൊച്ചുവേളിയിൽ നിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ്, ബാംഗ്ളൂരിലേക്കുള്ള ഐലൻഡ്, നാഗർകോവിലിൽ നിന്നുള്ള ഷാലിമാർ എക്സ്‌പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA