
തിരുവനന്തപുരം: വിൽക്കാത്ത ലോട്ടറിക്ക് സമ്മാനം അടിച്ചതോടെ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിൽ പുതിയ വിവാദം. നെയ്യാറ്റിൻകര ലോട്ടറി ഓഫീസിൽ നിന്ന് വിൽക്കാത്ത പട്ടികയിലുള്ള ലോട്ടറിയുമായാണ് പലരും വിവിധ ഓഫീസുകളിലേക്ക് എത്തുന്നത്. അയ്യായിരവും അതിന് താഴെയുമുള്ള സമ്മാനങ്ങളും ലഭിച്ചുവെന്നാണ് ടിക്കറ്റ് ഹാജരാക്കിയവരുടെ അവകാശവാദം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഐഎൻടിയുസി ലോട്ടറി ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടും ലോട്ടറി ഡയറക്ടറേറ്റ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |