SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.41 AM IST

രാജ്യത്തെ എല്ലാ വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി ഭാര്യയ്ക്ക് കിട്ടിയ പണത്തെക്കുറിച്ച് വിശദീകരിച്ചിട്ടില്ല; മൂന്ന് ദിവസമായി മാളത്തിലൊളിച്ചിരിക്കുന്നയാളാണോ ക്യാപ്റ്റൻ

READ ENGLISH VERSION
v-muraleedharan

കൊല്ലം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസിന് വിഷയം സഭയിൽ ഉന്നയിക്കാൻ താത്പര്യമില്ലെന്നും, കേരളത്തിൽ 'പിണറായി വിജയൻ ഐക്യമുന്നണി' മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'മരുമകൻ മന്ത്രി മൂന്ന് ദിവസമായി മാളത്തിലാണ്. മരുമകൻ മന്ത്രി രാജ്യത്തെ എല്ലാ വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്നയാളാണ്. സ്വന്തം ഭാര്യയ്ക്ക് കിട്ടിയ പണം, തിരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടാത്തതെന്താണെന്ന കാര്യം ഇതുവരെ വിശദീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും വിശദീകരിക്കുന്നില്ല. നിങ്ങളെല്ലാവരും പുള്ളിയെ ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ് വിളിക്കുന്നത്. മൂന്ന് ദിവസമായി മാളത്തിലൊളിച്ചിരിക്കുന്നയാളാണോ ഈ ക്യാപ്റ്റൻ. കാര്യം പറയണ്ടേ.'- മുരളീധരൻ പറഞ്ഞു.


അതേസമയം, പുതുപ്പള്ളിയിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയമാകുമ്പോൾ ബി ജെ പി സ്ഥാനാർത്ഥി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALEEDHARAN, MINISTER RIYAS, VEENA VIJAYAN, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA