SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

സീബ്രാ ലൈനിന്റെ വീതി എട്ട് മീറ്ററാക്കും

തിരുവനന്തപുരം: സീബ്രാലൈനിന്റെ വീതി നാലു മീറ്ററിൽ നിന്ന് എട്ടുമീറ്ററാക്കുമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ പറഞ്ഞു. കാൽനടക്കാർ ആദ്യം, രണ്ടാമത് വാഹനം എന്നതായിരിക്കും നഗരങ്ങളിലെ നയം. റോഡ് സുരക്ഷാ ക്യാമ്പെയിൻ കൊണ്ടുവരും. 3 വർഷം കൊണ്ട് റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറയക്കുകയാണ് ലക്ഷ്യം.ബോധവത്കരണവും നിയമനടപടികളും ശക്തമാക്കും. ഇക്കൊല്ലം 3028പേരാണ് മരിച്ചത്. 34000പേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ വർഷം 3734മരണങ്ങളുണ്ടായി. 39000 പേർക്ക് ഗുരുതര പരിക്കുപറ്റിയെന്നും പാറയ്ക്കൽ അബ്ദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZEBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA