
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ റേറ്റിംഗിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫോർ സ്റ്റാർ അംഗീകാരം. തുടർച്ചയായി രണ്ടാം വർഷമാണ് സർവകലാശാല ദേശീയ അംഗീകാരം നിലനിറുത്തുന്നത്. വിദ്യാർത്ഥികളിൽ നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് മുൻകൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള റേറ്റിംഗാണിത്. നവീന ആശയങ്ങളുടെ രൂപീകരണം, പ്രോട്ടോടൈപ്പുകളുടെ വികസനം, ഹാക്കത്തോണുകൾ, മെന്ററിംഗ് പരിപാടികൾ, വ്യവസായ മേഖലയുമായും സ്റ്റാർട്ടപ്പ് സംവിധാനങ്ങളുമായുമുള്ള സഹകരണം തുടങ്ങിയതിലൂടെയാണ് ഡിജിറ്റൽ സർവകലാശാലയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |