SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.33 AM IST

പോളിടെക്നിക്: 22 വരെ അപേക്ഷിക്കാം

1

പത്താം ക്ലാസ് കഴിഞ്ഞ് സാങ്കേതികമേഖലയിൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം. ആകെ 40 പ്രോഗ്രാമുണ്ട്. ആറ് സെമസ്റ്ററുകളായി മൂന്ന് വർഷമാണ് പ്രോഗ്രാം കാലയളവ്. സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, സി.എ.പി.ഇ (CAPE), സെൽഫ് ഫിനാൻസിംഗ് പോളിടെക്നിക്കുകളിലേക്കാണ് പ്രവേശനം. വെബ്‌സൈറ്റ്: polyadmission.org. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 22.

 പ്രോഗ്രാം

ആർക്കിടെക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിംഗ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിംഗ്, സിവിൽ ആൻഡ് റൂറൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് ആൻഡ് പ്ലാനിംഗ്, കൊമേഴ്സ്യൽ പ്രാക്ടീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്‌നോളജി, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് ആൻഡ് ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്‌നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഫയർ ടെക്‌നോളജി ആൻഡ് സേഫ്റ്റി, ഫുഡ് പ്രോസസിംഗ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ, ഇന്റീരിയർ ഡിസൈൻ, മെക്കാനിക്കൽ എൻജിനിയറിംഗ്, മെക്കട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, പോളിമർ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, റിന്യൂവബിൾ എനർജി, റോബോട്ടിക്സ് പ്രോസസ് ഓട്ടോമേഷൻ, ടെക്‌സ്റ്റൈൽ ടെക്‌നോളജി, ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ്, വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി.
രണ്ട് സ്ട്രീമുകളായി പ്രോഗ്രാമുകളെ തിരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്സ്യൽ പ്രാക്ടീസ്, ഹോട്ടൽ മാനേജ്‌മെന്റ് എന്നിവ സ്ട്രീം രണ്ടിലും മറ്റുള്ള പ്രോഗ്രാമുകൾ സ്ട്രീം ഒന്നിലും ഉൾപ്പെടും. ഓരോ സ്ഥാപനത്തിലും ലഭ്യമായ പ്രോഗ്രാം, സീറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.

യോഗ്യത

എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷാ ജയം. കണക്ക്, സയൻസ്, ഇംഗ്ലീഷ് വിഷയം പഠിച്ചവർക്ക് രണ്ട് സ്ട്രീമിലും അപേക്ഷിക്കാം. കണക്കും ഇംഗ്ലീഷും പഠിച്ചവർക്ക് സ്ട്രീം രണ്ടിന് മാത്രമേ അപേക്ഷിക്കാനാകൂ. യോഗ്യതാ പരീക്ഷയിലെ ഗ്രേഡ് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി അവസരമുണ്ട്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷിക്കേണ്ട വിധം

diploma.polyadmission.org എന്ന പോർട്ടൽ വഴി വൺ ടൈം രജിസ്‌ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം. ജൂൺ 29ന് അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നിനകം പ്രവേശനം നേടണം. ജൂലായ് ആറിന് രണ്ടാം അലോട്ട്‌മെന്റ്. ജൂലായ് 20ന് ക്ലാസാരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA