SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.41 PM IST

ജനവിധി എൽഡിഎഫിന് നൽകുന്നത് കൂടുതൽ ഉത്തരവാദിത്തം, പ്രകടമാകുന്നത് വലിയ മാറ്റമെന്ന് ബിനോയ് വിശ്വം

ldf
ഉപതെരഞ്ഞെടുപ്പിൽ തളിക്കുളം പതിമൂന്നാംവാർഡിൽ വിജയിച്ച വിജികൃഷ്ണഘോഷിനെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന എൽഡിഎഫ് പ്രവർത്തകർ

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ പൊതുവികാരവും രാഷ്ട്രീയ സ്പന്ദനവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. യു.ഡി.എഫിന്റെ അവകാശവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങള്‍ അവരെ നിരസിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മുന്‍പ് 22 സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് ഇപ്പോൾ 19 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ, 15 സീറ്റുകൾ ഉണ്ടായിരുന്ന എല്‍.ഡി.എഫ് തങ്ങളുടെ അംഗബലം 18 ആയി ഉയര്‍ത്തി മികച്ച മുന്നേറ്റം കാഴ്ചവച്ചു. അതേ സമയം തെരഞ്ഞെടുപ്പ് അട്ടിമറി രാഷ്ട്രീയ ശൈലിയാക്കിയ ബി ജെ പി യെ ജനങ്ങള്‍ പൂര്‍ണമായും തിരസ്‌ക്കരിച്ചു.


കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ രാഷ്ട്രീയ മാറ്റത്തിന്റെ ചലനങ്ങള്‍ വ്യക്തമാണ്. ഇടത് രാഷ്ട്രീയത്തിന്റെ മൂല്യങ്ങളും നന്മകളും മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ് വഴിയാണ് ജനങ്ങള്‍ക്കാവശ്യമെന്ന് ഈ വിധിയെഴുത്ത് വ്യക്തമാക്കിയിരിക്കുന്നു. ഈ ജനവിധി എല്‍.ഡി.എഫിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു. ജനങ്ങളുടെ വിധി ഏറ്റവും പ്രധാനപ്പെട്ടതാണെന്നും, അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇടതുപക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കുന്നു. എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ എല്ലാ വോട്ടര്‍മാര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു'-ബിനോയ് വിശ്വം പറഞ്ഞു.

38 വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനെട്ടുസീറ്റുകളാണ് നേടിയത്. യുഡിഎഫിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞതവൻ 22 സീറ്റുകളാണ് അവർക്കുണ്ടായിരുന്നത്. ജയിച്ച സീറ്റുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കാര്യമായി കുറയുകയും ചെയ്തു.

English Summary

Kerala's local body by-elections across 38 wards saw the LDF secure 18 seats, increasing their tally from 15. The UDF won 19 seats, a decrease from their previous 22, while their majorities reportedly reduced. CPI State Secretary Binoy Viswam stated these results indicate a significant political shift, with voters rejecting UDF and BJP. He thanked supporters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINOY VISWAM, LDF ELECTION RESULT, LDF LOCAL ELECTION, KERALA ELECTION RESULT, BINOY VISWAM STATEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA