
തിരുവനന്തപുരം: സംഘടനാ പ്രവർത്തന ശൈലി മാറ്റത്തിനും തിരുത്തലിനുമായി 83 ചോദ്യങ്ങളുള്ള ആഭ്യന്തര സർവേ സി.പി.എം തുടങ്ങി. കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കായാണിത്. 84 കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും നാല് സ്ഥിരം ക്ഷണിതാക്കൾക്കും ചോദ്യാവലി നൽകും. പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ, കൂട്ടായ തീരുമാനങ്ങളിലെ വീഴ്ചകൾ, പാർലമെന്ററി വ്യാമോഹം, ജനാധിപത്യ കേന്ദ്രീകരണത്തിലെ പാളിച്ച തുടങ്ങിയവ സംബന്ധിച്ചാണ് ചോദ്യങ്ങൾ.
വ്യക്തി കേന്ദ്രീകൃതം ഒഴിവാക്കി സംഘടന സംവിധാനത്തെ ശക്തമാക്കാനുള്ള മാർഗനിർദ്ദേശം ഉൾപ്പെടുന്ന രൂപരേഖ തയ്യാറാക്കാനാണ് സർവേ നടക്കുന്നത്. സംഘടനയെ കരുത്തുറ്റതാക്കുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. കേന്ദ്ര കമ്മിറ്റി രൂപരേഖയിലെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി സമ്മേളനങ്ങൾ നടക്കുക.
ഇതോടെ അടുത്ത പാർട്ടി സമ്മേളനത്തിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കുമെന്ന് ഉറപ്പായി.
കൂട്ടായ നേതൃത്വമാണ് പാർട്ടിക്ക് വേണ്ടതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. താഴെത്തട്ടു മുതൽ കേന്ദ്ര കമ്മിറ്റിവരെ അടിമുടി തിരുത്താനാണ് സി.പി.എം തീരുമാനം. അടുത്ത പാർട്ടി സമ്മേളനങ്ങൾ മുതൽ ഇതുണ്ടാകും. 2027 നവംബറിൽബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. സംഘടനാ സമ്മേളനങ്ങളിലൂടെ ഉന്നത നേതൃത്വത്തിൽ വരെ തിരുത്തൽ വരുത്താനാണ് പാർട്ടി തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |