SignIn
Kerala Kaumudi Online
Monday, 02 November 2026 2.44 PM IST

'ജയിലിൽ  പോകുമ്പോൾ   അസുഖം  വരും, പുറത്തിറങ്ങിയാൽ   വിദേശത്തുപോയി  ജോലിചെയ്യണം'; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം

READ ENGLISH VERSION
tomin-thachankary
ടോമിൻ ജെ തച്ചങ്കരി

കൊച്ചി: വിദേശത്ത് ജോലിക്കുപോകാനായി ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് രൂക്ഷ വിമർശനം. ശിക്ഷിക്കപ്പെട്ടശേഷം അസുഖമെന്നുപറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശജോലിക്ക് പോകുമെന്നാണ് കോടതി ചോദിച്ചത്.

ജയിലിൽ പോകുമ്പോൾ അസുഖം വരും. പുറത്തിറങ്ങുമ്പോൾ വിദേശത്തുപോയി ജോലിചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീന്റെ വിമർശനം. തച്ചങ്കരിയുടെ ചികിത്സയുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഔദ്യോഗിക പദവിയിലിരിക്കെ 2003-2007 കാലയളവിൽ 30.84 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് വിജിലൻസ് കോടതി കണ്ടെത്തിയത്. സെപ്തംബ‌ർ 18നാണ് തച്ചങ്കരി ജയിലിലായത്. പിന്നീട് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവുമായിരുന്നു മുഖ്യ ജാമ്യവ്യവസ്ഥ.

തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കോട്ടയം വിജിലൻസ് കോടതിയുടെ കണ്ടെത്തലിൽ തെറ്റില്ലെന്ന് ജാമ്യം അനുവദിക്കുന്ന വേളയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കിയിരുന്നു. നാലു വർഷത്തെ തടവ് മാത്രമാണെന്നത് കണക്കിലെടുത്താണ് മരവിപ്പിക്കുന്നത്. വിജിലൻസ് കോടതി വിധിച്ച പിഴയായ 30.84 ലക്ഷം രൂപയുടെ 75 ശതമാനം കോടതിയിൽ കെട്ടിവയ്‌ക്കണം. വിദേശത്ത് പോകണമെങ്കിൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English Summary

Former DGP Tomin J Thachankary faced severe High Court criticism for seeking permission to work abroad. The court questioned how he could pursue foreign employment after previously citing illness during his jail term for a disproportionate assets case. Justice A Badharudeen criticized his actions, noting the court also possesses intellect. The court has requested details of Thachankary's medical treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMIN J THACHANKARY, KERALA HIGH COURT CRITICISM, TOMIN J THACHANKARY NEWS, KERALA HIGH COURT NEWS, TOMIN THACHANKARY MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA