
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് ശനിയാഴ്ച പൂർത്തിയായി. 66.57 ലക്ഷം ഗുണഭോക്താക്കളുള്ളതിൽ 59.49പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയതായാണ് ധനവകുപ്പിന്റെ ഔദ്യോഗിക വിവരം. ഏഴുലക്ഷത്തോളം പേർ മസ്റ്ററിംഗിനെത്തിയില്ല. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തിയവരുടെയും, കിടപ്പുരോഗികളുടെ വീടുകളിലെത്തി അക്ഷയ ജീവനക്കാർ പൂർത്തിയാക്കിയ മസ്റ്ററിംഗിന്റെയും വിവരങ്ങൾ പൂർണമായിട്ടില്ല. മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒന്നു മുതൽ 20 വരെയുള്ള തീയതികളിൽ അവസരമുണ്ടാകും. ഇത്തരക്കാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുശേഷമുള്ള മാസങ്ങൾ മുതൽക്കേ പെൻഷൻ ലഭിച്ചു തുടങ്ങുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |